Disputatio Paginae:Hortus Malabaricus Volume 1.pdf/8

Page contents not supported in other languages.
E Wikisource

The below text is a modified rewritten version of the original Malayalam text as the original version is bit hard to understand.

Original

പ്രസമവു മംഗല്ല്യവു കുടിയിരിപ്പും വെഹുമാനപ്പട്ട കൊമ്പങ്ങിയെടെ തുപ്പായി ത്ഥവും കൊച്ചിയിൽ ആയ മനുവെൽക്കർന്നെരു നിശ്ചയിക്കും പ്രകാരം: എന്രിക്കി വൻ റെദെ കുമദൊരിടെ കൽപ്പനയാൽ കരപ്പുറത്ത പിറന്നൊള്ള ചെകൊവൎണ്ണമായ കൊല്ലാടെനെന്ന പെരൊള്ള ഒരു മലെയാം വൈദ്ധ്യെൻെററ ചൊൽക്കെട്ട പൊസ്തകത്തിൽ ചാൎത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറു വൃക്ഷങ്ങളും വള്ളികെള പുൽക്കുലങ്ങളും അതിൻെററ പുഷ്പങ്ങളു കായെകളും വിത്തുകെളും രെസങ്ങളും പെരുകെളും ചക്തികെളു സുദ ചക്തികെളും പറങ്കിപ്പാഴെയിലും മലെയാം പാഴെയിലും വകതിരിച്ച ചൊല്ലുകെയുംഞ്ചെയ്തു ംരംവണ്ണം ഒരു സംശെയം എന്നിയെ നെരാകും വണ്ണം എഴുതിതിത്ത നിശ്ചയത്തിൽ എൻെററ ഒപ്പ അബ്രിൽ മാസ:൰൯൹ ൲൬൱൭൰൫മത കൊച്ചിൽ കൊദ്ദെയിൽ എഴുത്ത.

translation to modern Malayalam

<പ്രസമവും മംഗല്ല്യവും കുടിയിരിപ്പും> ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായി കൊച്ചിയിൽ ഉള്ള മാനുവൽ കാർന്നോര് നിശ്ചയിച്ച് പറയുന്നത് ഇപ്രകാരം: ഹെൻറിക്ക് വൻ റീഡിന്റെ കൽപ്പനയാൽ, കരപ്പുറം (ചേർത്തല താലൂക്ക്) പ്രദേശത്ത് ജനിച്ച ഈഴവ സമുദായക്കാരനായ കൊല്ലാടനെന്ന പേരുള്ള ഒരു മലയാളിവൈദ്യന്റെ വിവരണം കേട്ട് പുസ്തകത്തിൽ എഴുതിയ മലയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും വള്ളികളും പുൽക്കുലങ്ങളും അതിന്റെ പുഷ്പങ്ങളും കായകളും വിത്തുകളും രസങ്ങളും പേരുകളും ശക്തികളും ക്ഷുദ്രശക്തികളും പറങ്കിഭാഷയിലും മലയാളഭാഷയിലും വകതിരിച്ച് ചൊല്ലുകയും ചെയ്തു. ഈ വണ്ണം ഒരു സംശയവുമില്ലാതെ നേരാകും വണ്ണം എഴുതിതീർത്ത നിശ്ചയത്തിൽ എന്റെ ഒപ്പ് : ഏപ്രിൽ മാസം 1675 കൊച്ചി കോട്ടയിൽ വെച്ച് എഴുതിയത്.